Thursday, May 4, 2017

മനസ്സിന്റെ യാത്ര

പതിവ് പോലെ ജോലി സ്ഥലത്തേക്ക് പോവാൻ ബസ് സ്റ്റോപ്പിൽ കാത്തിരിക്കുകയായിരുന്നു സേതുവേട്ടൻ. ബസ് സ്റ്റോപ്പ് എന്ന് പറയാൻ ഒന്നുമില്ല അടുത്ത് തന്നെ മെട്രോ സ്റ്റേഷൻ ഉള്ളത് കൊണ്ടാവണം അവിടെ ബസ് ഷെൽട്ടർ ഒന്നും  ഇല്ല . ഇപ്പോൾ പുറത്തു നല്ല ചൂടായതു കൊണ്ട് മെട്രോ സ്റ്റേഷനുള്ളിൽ നിൽക്കും ബസ് ദൂരെ നിന്ന് വരുന്നത് മെട്രോ സ്റ്റേഷന് ഉള്ളിൽ നിന്നാൽ കാണാം . അങ്ങനെ ബസ്സ് വരുന്നത് കണ്ടാൽ മെല്ലെ മെട്രോ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങും .  സേതുവേട്ടൻ    ബസ് നിർത്തുന്ന സ്ഥലത്തു എത്തുന്നത് മുമ്പേ ബസ്സ് സ്റ്റോപ്പിൽ നിർത്താതെ മുന്നോട്ടു പോയി. സേതുവേട്ടനെ ഡ്രൈവർ കണ്ടു കാണില്ല അത് മാത്രം അല്ല സ്റ്റോപ്പിൽ ആരും ഇറങ്ങാനും ഉണ്ടായിരുന്നില്ല  . ഇനി അടുത്ത ബസ് കിട്ടണമെങ്കിൽ വീണും ഇരുപതു മിനിട്ടു കഴിയണം . വീണ്ടും മെട്രോ സ്റേഷനുള്ളിലേക്കു  പോകണ്ട എന്ന് കരുതി സേതുവേട്ടൻ അതിനടുത്തുള്ള  മരത്തിന്റെ തണലിൽ നിന്നു .

പല വേഷക്കാരും ഭാഷക്കാരും മെട്രോ സ്റേഷനിലേക്കും സ്റ്റേഷനിൽ നിന്ന് പുറത്തേക്കും നടന്നു വരുന്നത് അവിടെ നിന്നാൽ കാണാം . രണ്ടു സ്ത്രീകളും ഒരു പുരുഷനും സേതുവേട്ടന്റെ  മുന്നിലൂടെ  നടന്നു വരുന്നുണ്ട്.   ഉക്കത്ത് ആൺ കുട്ടിയുമായി നടന്നു വന്നിരുന്ന സ്ത്രീ സേതുവേട്ടന്റെ മുന്നിലൂടെ കടന്നു പോയപ്പോൾ ആ സ്ത്രീയുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളി അടർന്നു കവിളിലൂടെ ഒഴുകി ഉടനെ ആ സ്ത്രീ തൂവാല എടുത്തു കണ്ണ്   തുടച്ചു . കാഴ്  സേതുവേട്ടനെ വിഷമിപ്പിച്ചു . തനിക്കറിയാത്ത സ്ത്രീ ആണെങ്കിലും അവർ എന്തിനായിരിക്കും കരഞ്ഞത് കണ്ണുനീർ തുള്ളി സേതുവേട്ടനെ വല്ലാതെ വേദനിപ്പിച്ചു . അയാൾക്ക്‌ പരിചയം ഇല്ലാത്ത ആ സ്ത്രീയോട് അവർ കരഞ്ഞതിന്റെ കാരണം അയാൾക്ക്‌ ചോദിയ്ക്കാൻ കഴിയില്ലലോ . എന്നാലും സേതുവേട്ടന്റെ മനസ്സ് ആ സ്ത്രീ  കരഞ്ഞതിന്റെ കാരണം അന്യോഷിച്ചു നടന്നു . അയാളുടെ മനസ്സ് പല കാരണങ്ങൾ കണ്ടെത്തി . മനസ്സ് നിറയെ സങ്കടവും പേറി  നടന്ന് സങ്കടം സഹിക്കാൻ വയ്യാതെ പരിസരം പോലും മറന്നു വിതുമ്പി പോകുന്നവർ അങ്ങനെ ഒരുപാടു പേരുണ്ടീ ഭൂമിയിൽ എന്ന് സേതുവേട്ടൻ മനസ്സിൽ പറഞ്ഞു.

സേതുവേട്ടന് പോവാനുള്ള ബസ്സ് വന്നു . സേതുവേട്ടൻ ബസ്സിൽ കയറി . സേതുവേട്ടനൊപ്പം  രണ്ടു മൂന്നു പേരും സ്റ്റോപ്പിൽ നിന്ന് ബസ്സിൽ കയറിയിരുന്നു . സേതുവേട്ടൻ ബസ്സ് കാർഡ് പഞ്ചു ചെയ്തു കിട്ടിയ സീറ്റിലിരുന്നു . മൂപ്പർക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തുന്നത് വരെ തന്റെ മൊബൈലിൽ ഫേസ്ബുക്കും വാട്സ് ആപ്പും നോക്കിയിരിക്കും.  സേതുവേട്ടൻ മൊബൈലിൽ നോക്കിയിരിയ്ക്കുമ്പോഴാണ് സേതുവേട്ടന്റെ കൂടെ ബസ്സിൽ കയറിയ ഒരാൾ കാർഡ് പഞ്ചു ചെയ്യാൻ ശ്രമിക്കുന്നത് സേതുവേട്ടന്റെ ശ്രദ്ധയിൽ പെട്ടത്.  പക്ഷെ അതിൽ ബാലൻസ് ഉണ്ടായിരുന്നില്ല . ഇനിയിപ്പോൾ ചെക്കിങ്ങിനു ആരെങ്കിലും  വന്നാൽ ഫൈൻ ചാർജ് ചെയ്യും . ഇനിയിപ്പോൾ അടുത്ത മെട്രോ സ്റ്റേഷനടുത്തു ഇറങ്ങി കാർഡ് റീചാർജ് ചെയ്തോ എന്ന് സേതുവേട്ടൻ പറഞ്ഞു . ഞാൻ ഒരു ഇന്റവ്യൂവിന് പോകുകയാ ഇനിയിപ്പോൾ അടുത്ത മെട്രോ സ്റ്റേഷനിൽ എത്തി കാർഡ് റീ ചാർജ് ചെയ്തു പോകാം എന്ന് വച്ചാൽ അറ്റൻഡ് ചെയ്യേണ്ട ഇന്റവ്യൂവിന് ലേറ്റ് ആയി മാത്രമേ എത്താൻ പറ്റുകയുള്ളു . അയാളുടെ ദയനീയ അവസ്ഥ കണ്ട സേതുവേട്ടനും വിഷമം തോന്നി . അല്ലാന്നു ഇങ്ങളിതെന്തു മനിച്ചനാ  കാർഡിലെ ബാലൻസ് ഒന്നും നോക്കാതെ ആണോ ബസ്സിൽ പാഞ്ഞു കേറുന്നത് സേതുവേട്ടൻ  അയാളൊടു ചോദിച്ചു . ഇന്റർവ്യൂവിനു പോകുന്ന വെപ്രാളത്തിൽ അത് മറന്നു ഇനിയിപ്പോ എന്താ ചെയ്യാ അയാൾ സേതുവേട്ടനോട് ചോദിച്ചു


സേതുവേട്ടന്റെ കയ്യിൽ ഒരു കാർഡ് മാത്രമേ ഉള്ളു  രണ്ടു സ്റ്റോപ്പ് കഴിഞ്ഞാൽ  സേതുവേട്ടന് ഇറങ്ങാനുള്ള സ്ഥലം എത്തും . ഇച്ചിരി ദൂരം നടന്നാൽ കുഴപ്പം ഇല്ല . സേതുവേട്ടൻ തന്റെ കയ്യിലെ കാർഡ് ഔട്ട് പഞ്ചു ചെയ്തു അയാൾക്ക്കൊടുത്തു എന്നിട്ടു അയാളോട് കാർഡ് വീണ്ടും ഉപയോഗിച്ച് പഞ്ച് ചെയ്തു യാത്ര തുടരാൻ പറഞ്ഞു . അയാൾ സേതുവേട്ടന് പേഴ്സിൽ നിന്ന് പൈസ എടുത്തു നീട്ടി . കാർഡിൽ ലോകം മുഴുവൻ ചുറ്റാനുള്ള ബാലൻസ് ഒന്നും ഇല്ല . ഇങ്ങക്ക് ഇപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പോയി വരാനുള്ള ബാലൻസേ അതിലുള്ളു അത് കൊണ്ട്  എനിക്ക് പൈസയൊന്നും തരേണ്ട എന്ന് അയാളുടെ തോളിൽ തട്ടി പറഞ്ഞു സേതുവേട്ടൻ ബസ്സിൽ നിന്നിറങ്ങി നടന്നു രണ്ടു സ്റ്റോപ്പ് ഇനിയും താണ്ടാനുണ്ട് . സേതുവേട്ടൻ വേഗം നടന്നു.  നടക്കുമ്പോൾ ആലോചിക്കാൻ മനസ്സിൽ ഒരു വിഷയം ഉണ്ടെങ്കിൽ നടത്തം ബോറാവില്ല എന്നാണ് സേതുവേട്ടൻ പറയാറ് . ഇപ്പോൾ നടക്കുമ്പോൾ ചിന്തിക്കാൻ ഒരു കാര്യം ഉണ്ട് മനസ്സിൽ നൊമ്പരം ഉണർത്തിയ  സ്ത്രീയുടെ കണ്ണുനീരിന്റെ കാരണം . നടക്കുമ്പോൾ  സേതുവേട്ടന്റെ മനസ്സ് പിന്നെയും ആ സ്ത്രീയുടെ കണ്ണുനീരിന്റെ കാരണം അന്യോഷിച്ചു നടക്കുകയായിരുന്നു . ഒരിക്കലും സേതുവേട്ടൻ അറിയാൻ ഇടവരാത്ത കരച്ചിലിന്റെ യഥാർത്ഥ കാരണവും തേടിയുള്ള സേതുവേട്ടന്റെ മനസ്സിന്റെ യാത്ര  . ഓഫീസിൽ എത്തുന്നതുവരെ സേതുവേട്ടന്റെ ചിന്ത അതു മാത്രം ആയിരുന്നു …… സഹജീവികളോട് കരുണ തോന്നുകയും , തനിക്ക് ആരുമല്ലാത്തവരുടെ സങ്കടങ്ങളുടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിൽ ഇട്ടു വേവലാതിയോടെ നടക്കുന്ന സേതുവേട്ടനെ പോലുള്ളവരുടെ മനസ്സിന്റെ യാത്ര ........

No comments:

Post a Comment