തിക്കോടി റയിൽവേ സ്റ്റെഷനു അടുത്തുള്ള മാവിൽ കല്ലെറിഞവർക്കും ചേക്കൂട്ടി ഇക്കാന്റെ ഇറച്ചി പീടികയിൽ നിന്ന് കോയിനെ വാങ്ങിയവർക്കും വൈദ്യരുടെ ആയൂർവേദ കടയിൽ നിന്ന് ഒരു ഔണ്‍സ് അരിഷ്ടം കുടിച്ചവര്ക്കും , തിക്കൊടി മീൻ ചന്തയിൽ നിന്ന് ഒരിക്കൽ എങ്കിലും കല്ലുമ്മക്കായ വാങ്ങിയവര്ക്കും , ഒരിക്കൽ എങ്കിലും തിക്കൊടിയിലെ വെറ്റില ചന്ത കണ്ടവര്ക്കും ഒരിക്കൽ എങ്കിലും തിക്കോടി റയിൽവേ ഗേറ്റിൽ കുടുങ്ങിയവർക്കും ഒരിക്കൽ എങ്കിലും സംഗമം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കും ഒരിക്കൽ എങ്കിലും കൊടിക്കൾ ബീച്ചിൽ പോയി തിരമാലകളെ കാലിൽ ആവാഹിച്ചവർക്കും, തിക്കോടി രോഷ്നി ടാക്കിസിൽ നിന്ന് ഒരു സിനിമയെങ്കിലും കണ്ടിട്ടുള്ളവർക്കും റയിൽവേ സ്റ്റെഷനു മുമ്പിലെ ഗ്രൌണ്ടിലെ വോളിബാൾ ടൂർണമെന്റ് ഒരിക്കൽ എങ്കിലും കണ്ടിട്ടുള്ളവർക്കും കൊങ്ങന്നൂർ അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പാലൂർ അമ്പലത്തിലേക്ക് എഴുന്നള്ളത്ത് വരുമ്പോൾ ചിങ്ങപുരം വയലിൽ നടക്കുന്ന വെടിക്കെട്ട് ഒരിക്കൽ എങ്കിലും കണ്ടിട്ടുള്ളവർക്കും .... റെയിൽവേ ഗ്രൗണ്ടിൽ നിന്ന് ഒരിക്കൽ എങ്കിലും ക്രിക്കെറ്റ് കളിച്ചവര്ക്കും എവിടെ പോയാലും എന്തൊക്കെ നേടിയാലും മറക്കാൻ കഴിയുന്നതല്ല തിക്കോടി നാടുമായുള്ള ആത്മ ബന്ധം ..................... തിക്കോടിക്കാരൻ എന്ന് പറയാൻ എനിക്ക് ഇച്ചിരി അഹങ്കാരം തന്നെയാ നിങ്ങൾക്കോ ?
No comments:
Post a Comment