റേഷൻ പീടികയിൽ കല്യാണി ഏടത്തിക്കു സാധാരണ കൂട്ട് പോകാറ് ഞാനാണ്. റേഷൻ പീടികയിൽ അരിയോ ചിമ്മിണിയോ, പഞ്ചാരയോ വന്നാൽ വീട്ടിനു മുന്നിലെ ഇടവഴിയിലൂടെ പോകുന്ന ആരെങ്കിലും അമ്മയ്ക്ക് വിവരം കൊടുക്കും പിന്നെ അരി സഞ്ചിയും, വക്കിൽ ചൂടി പിരിച്ചു കെട്ടിയ ചിമ്മിണി കുപ്പിയുമെടുത്തു കല്യാണി ഏടത്തിയോടപ്പം പൂവെടി തറയിലേക്ക് നടക്കും. പൂവെടിത്തറ . ഉത്സവത്തിന് കൊങ്ങണൂർ അമ്പലത്തിൽ നിന്ന് പാലൂർ അമ്പലത്തിലേക്ക് വരുന്ന എഴുന്നള്ളത് വിശ്രമിക്കുന്ന തറയുള്ള സ്ഥലം ആണ് പൂവെടിത്തറ . എഴുന്നള്ളത് അവിടെ എത്തുമ്പോൾ അവിടെ വെടിക്കെട്ടും ഉണ്ടാകാറുണ്ട് ഈ സ്ഥലം ഞങ്ങൾക്ക് പൂവെടി തറ ആണ് . തിക്കോടി ടൗണിനും പാലൂരിനും ഇടയ്ക്കുള്ള സ്ഥലം .അവിടെയാണ് കുഞ്ഞി കണ്ണൻ നായർ നടത്തുന്ന റേഷൻ പീടിക അതിനുപുറമെ , മമ്മദിക്കയും, ഇബ്രായിക്കയും പിശാണ്ടിക്കയും നടത്തുന്ന പലചരക്കു കടയും, അലീക്കയും , ഹസ്സനിക്ക നടത്തുന്ന ചായക്കടയും , കുഞ്ഞൂട്ടിക്ക നടത്തുന്ന തേങ്ങാ പീടികയും,
അസൈനാറിക്കയുടെ മുട്ടായിയും, കടലയും , ഉപ്പിലിട്ട നെല്ലിക്കയും സോഡയും വിൽക്കുന്ന കടയും , കല്യാണ സാമഗ്രികൾ ആവശ്യക്കാർക്ക് വാടകയ്ക്കു കൊടുക്കുന്ന മമ്മദിക്കയുടെ റസിയ സൗണ്ട്സും , പിന്നെ ഒരു മരപ്പീടികയും ഉണ്ട് പൂവെടി തറയിൽ.
പാലൂർ അമ്പലത്തിനു അരികിലൂടെ നടന്നു റെയിൽ കടന്നു പാലൂർ എൽ പി സ്കൂളിന് മുമ്പിലൂടെ വേണം പൂവെടിത്തറയിൽ എത്താൻ . കല്യാണിയേടത്തിക്കു കേൾവി കുറവുണ്ട് അത് കൊണ്ട് തീവണ്ടിയുടെ ഹോൺ ഒന്നും മൂപ്പര് കേൾക്കില്ല . അതുകൊണ്ടു വണ്ടി വരുന്നോ എന്നൊക്കെ ഞാൻ തന്നെ നോക്കണം . അതിനൊക്കെയാണ് എന്നെയും കൂടെ വിടുന്നത് സ്കൂളിന്റെ സൈഡിൽ ഉള്ള പീടികയുടെ മുറ്റത്തിരുന്നു കുഞ്ഞൂട്ടിക തേങ്ങാ തിരിഞ്ഞിടുന്നത് കാണാം. തേങ്ങ ഒന്ന് ചൊട്ടി നോക്കി ചെവിക്കരികിൽ വച്ച് കുലുക്കി നോക്കുന്നുണ്ട് കുഞ്ഞൂട്ടിക്ക.
വീട്ടിലേക്കു വാങ്ങാനുള്ള പലചരക്കു സാധങ്ങളുടെ ലിസ്റ്റ് മമ്മദിക്കയെ ഏൽപ്പിച്ചു കല്യാണി ഏടത്തി റേഷൻ കാർഡ് റേഷൻ പീടികയുടെ മേശപ്പുറത്തു വച്ച് ഊഴത്തിനായി കാത്തിരിക്കും . വരി നിൽക്കുന്ന സ്ത്രീകൾ കഴിഞ്ഞ തവണ വാങ്ങിയ അരിയെ കുറിച്ചുള്ള പരാതി പരസ്പരം അവർ പങ്കു വെയ്ക്കുന്നത് കേൾക്കാം . സിനിമ നടൻ ശ്രീനിവാസന്റെ ഛായ ഉള്ള നാരായണേട്ടൻ ആണ് അരിയും ചിമ്മിണിയും ഒക്കെ അളന്നു തരിക . കുഞ്ഞിക്കണ്ണൻ നായരുടെ അനിയൻ ആണ് നാരായണേട്ടൻ റേഷൻ പീടികയിൽ ഒരിക്കലും ചില്ലറ ഉണ്ടാവില്ല . അത് കൊണ്ട് തന്നെ പലപ്പോഴും ആളുകളും നാരായണേട്ടനും തമ്മിൽ വാക്ക് തർക്കങ്ങളും ഉണ്ടാക്കാറുണ്ട് മൂപ്പര് ആള് ക്ഷിപ്ര കോപിയാണ്. അത് കൊണ്ട് തന്നെ നാരായണേട്ടനോട് ഉടക്കാൻ ആരും നിൽക്കാറില്ല . നാരായണേട്ടൻ ചില്ലറ ഇല്ല എന്ന് പറഞ്ഞാലും കല്യാണി ഏടത്തി അത് കേൾക്കില്ല . ചെവി ശരിക്കും കേൾക്കാത്ത ആളായത് കൊണ്ട് തന്നെ ഉള്ള ചില്ലറ ഒക്കെ തപ്പി പിടിച്ചു നാരായണേട്ടൻ കല്യാണി ഏടത്തിക്ക് അങ്ങ് കൊടുക്കും
റേഷൻ പീടികയിൽ നിന്ന് നോക്കിയാൽ ഹസ്സനിക്കയുടെ ചായ പീടികയിലെ ചില്ലു കൂട്ടിൽ വച്ച കായപ്പവും, സുഖിയനും , പഴം പൊരിയും കാണാം . നാടൻ പണിക്കു പോകുന്ന ആളുകൾ ചായ പീടികയിലെ ബെഞ്ചിലിരുന്നു ചായ മൊത്തി കുടിക്കുന്നതും കാണാം . ഹസ്സനിക്കയുടെ സഹായിക്കാൻ കടയിൽ ഹസ്സനിക്കയുടെ മക്കളും ഉണ്ട് ഇപ്പുറത്തെ സൈഡിൽ അസൈനാറിക്ക കുട്ടികൾക്ക് കടലക്ക അളന്നു കൊടുക്കുന്നുണ്ട് . ഇരുപത്തി അഞ്ചു പൈസക്ക് ബ്രാണ്ടി കുപ്പിയുടെ മൂടിയിൽ നിറയെ കടല കിട്ടും . മരപ്പീടികയിൽ നിന്ന് പെണ്ണുങ്ങൾ ഈർച്ച പൊടി വാരുന്നത് റേഷൻ പീടികയുടെ സൈഡിലൂടെ നോക്കിയാൽ കാണാം ഒടുവിൽ കല്യാണി ഏടത്തിയുടെ ഊഴം വന്നു . അരിയും ചിമ്മിണിയും ഒക്കെ കിട്ടി . അരി സഞ്ചി കല്യാണി ഏടത്തി നേരെ സ്വന്തം തലയിലേക്ക് വച്ചു. ചിമ്മിണി കുപ്പി എടുത്തു എന്റെ കയ്യിലേക്ക് തന്നു . തിരികെ വരുമ്പോൾ മമ്മദിക്കയുടെ പീടികയിൽ ഏൽപ്പിച്ച പല ചരക്കു സാധങ്ങളും വാങ്ങി . കല്യാണി ഏടത്തി മമ്മദിക്കയ്ക് പൈസ കൊടുക്കുന്ന സമയം കൊണ്ട് ഞാൻ അസൈനാറിക്കയുടെ പീടികയിൽ നിന്ന് കടലയും അരുൾ ജ്യോതി മുട്ടായിയും പുളിയച്ചാറും വാങ്ങും . ഒരു കയ്യിൽ പല ചരക്കു സാധനങ്ങളുടെ സഞ്ചിയും , തലയിൽ റേഷൻ അരിയുടെ സഞ്ചിയും വച്ചു നടക്കുന്ന കല്യാണി ഏടത്തിയുടെ പുറകെ കുടുക്കില്ലാത്ത ഊർന്നു പോകുന്ന ട്രൗസർ ഒരു കൈ കൊണ്ട് പിടിച്ചും മറു കയ്യിൽ ചിമ്മിണി കുപ്പിയുമായി ഞാനും തിരിച്ചു വീട്ടിലേക്കു നടക്കും
വീട്ടിൽ എത്തിയാൽ സാധനവും ബാക്കി പൈസയും ഒക്കെ അമ്മയെ ഏല്പിച്ചു റേഷൻ പീടികയിൽ പോയതിനുള്ള കൂലിയും വാങ്ങി കല്യാണി ഏടത്തി സ്വന്തം വീട്ടിലേക്കു തിരിക്കും . അമ്മാമയുടെ അതേ പ്രായം ആണ് കല്യാണിയേടത്തിക്കു . അമ്മമ്മ വീട്ടിൽ ഉണ്ടെങ്കിൽ അമ്മാമയുമായി കല്യാണിയേടത്തി കഥ പറഞ്ഞിരിക്കും . ചെവി ശരിക്കും കേൾക്കാത്ത രണ്ടു പേരുടെ ആശയ വിനിമയം കേട്ട് ഞങ്ങൾ ചിരിക്കും ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ തന്നെ ആയിരുന്നു കല്യാണിയേടത്തി . വർഷങ്ങൾ കടന്നു പോയത് പെട്ടെന്നാണ് , കല്യാണി ഏടത്തി അസുഖം വന്നു കിടപ്പിലായി , റേഷൻ പീടികയിൽ പോകലോക്കെ ഞാൻ തനിച്ചായി . പത്താം ക്ളാസിൽ എത്തിയതോടെ പീടികയിൽ സാധനം വാങ്ങാൻ പോകലൊക്കെ ഞാൻ നിർത്തി . ആ പണി ഒക്കെ അനിയൻ ഏറ്റെടുത്തു. ഒരു രാത്രിയിൽ സ്വപ്നത്തിൽ ചെവി കേൾക്കാത്ത കല്യാണി ഏടത്തി വണ്ടി വരുന്നത് അറിയാതെ റെയിൽ മുറിച്ചു കടക്കുന്നതും ഞാൻ പിറകിൽ നിന്ന് വിളിച്ചു പറയാൻ ശ്രമിക്കുന്നതും കണ്ടു . ആ പുലർകാല സ്വപ്നം മുഴുമിക്കും മുമ്പേ ഞാൻ ഞെട്ടിയുണർന്നിരുന്നു .സ്വപ്നം കണ്ടു ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കല്യാണി ഏടത്തിയുടെ മരണ വാർത്തയും എന്നെ തേടി വന്നു ഇന്നും റേഷൻ പീടികയുടെ അടുത്ത് കൂടെ നടന്നകലുമ്പോൾ കയ്യിൽ ഒരു സഞ്ചിയും തലയിൽ വേറൊരു നിറസഞ്ചിയും വച്ച് ബാലൻസ് തെറ്റാതെ നടന്നു നീങ്ങുന്ന കല്യാണി ഏടത്തിയുടെ രൂപം മനസ്സിലൂടെ കടന്നു പോകും… Prasanth Nair Thikkodi

No comments:
Post a Comment